Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Silverline

Alappuzha

സി​ൽ​വ​ർലൈ​ൻ: സ​ർ​ക്കാ​രി​ന്‍റെ മ​ല​ക്കം മ​റി​ച്ചി​ൽ കോ​ൺ​ഗ്ര​സ് നി​ല​പാ​ടി​ന്‍റെ വി​ജ​യം

ചാ​രും​മൂ​ട്: ക​മ്മീ​ഷ​ൻ മാ​ത്രം ല​ക്ഷ്യ​മി​ട്ട് കേ​ര​ള​ത്തെ ര​ണ്ടാ​യി വെ​ട്ടി​മു​റി​ക്കാ​ൻ ത​യാ​റാ​ക്കി​യ സി​ൽ​വ​ർലൈ​ൻ അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​യി​ൽനി​ന്നു പി​ന്നോ​ട്ട് പോ​കു​വാ​നു​ള്ള പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം ജ​ന​പ​ക്ഷ​ത്തുനി​ന്നു കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളു​ടെ വി​ജ​യ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞു.

ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​ത്ത പ​ദ്ധ​തി​ക്കെ​തി​രേ കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ജ​ന​കീ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ച​ത് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ നൂ​റ​നാ​ട്ടാ​ണ്. നൂ​റ​നാ​ട്ട് സം​ഘ​ടി​പ്പി​ച്ച രാ​പ്പ​ക​ൽ സ​മ​രം പി​ന്നീ​ട് കേ​ര​ളം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​ദ്ധ​തി​യു​ടെ പേ​രി​ൽ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് സ​ർ​ക്കാ​ർ സ്പോ​ൺ​സേ​ർ​ഡ് ഗു​ണ്ടാ​യി​സ​ത്തി​ലൂ​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ൾ പൊ​ളി​ച്ചു മാ​റ്റു​ന്ന ത​ര​ത്തി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പാ​ത​യ്ക്കാ​യി ന​ട​ത്തി​യ ജ​ന​വി​രു​ദ്ധ ക​ല്ലി​ടീ​യി​ൽ കേ​ര​ള ജ​ന​ത ഒ​രി​ക്ക​ലും മ​റ​ക്കി​ല്ലെ​ന്നും ക​ല്ലി​ടീ​ലി​ന്‍റെ പേ​രി​ൽ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വ​യോ​ജ​ന​ങ്ങ​ളു​ടെ​യു​മ​ട​ക്ക​മു​ള്ള​വ​രു​ടെ നേ​രെ പോ​ലീ​സ് ന​ട​ത്തി​യി​ട്ടു​ള്ള ന​ര​നാ​യാ​ട്ട് പൊ​റു​ക്കു​വാ​നാ​വു​ന്ന​ത​ല്ലെ​ന്നും എം​പി പ​റ​ഞ്ഞൂ.

വ്യാ​പ​ക​മാ​യി ജൈ​വ​വൈ​വി​ധ്യ വ്യ​വ​സ്ഥ​യ്ക്കും പ​രി​സ്ഥി​തി​ക്കും കോ​ട്ടം ത​ട്ടു​ന്ന പ​ദ്ധ​തി​യി​ൽനി​ന്നു സ​ർ​ക്കാ​ർ പി​ന്നോ​ട്ട് പോ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥ​ലം ഏ​റ്റെ​ടു​പ്പി​നാ​യി പു​റ​ത്തി​റ​ക്കി​യ നോ​ട്ടി​ഫി​ക്കേ​ഷ​ൻ അ​ടി​യ​ന്തര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കേ​ര​ള​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​പ​രാ​ധി​ക​ളാ​യ ജ​ന​ങ്ങ​ൾ​ക്കു നേ​രെ എ​ടു​ത്തി​ട്ടു​ള്ള കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള ജ​ന​ത​യോ​ട് മാ​പ്പു പ​റ​യ​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up